Zygo-Ad

കുതിച്ചുയർന്ന് റബ്ബർ വില: ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില


 ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയുമായി റബ്ബർ. റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില അനുസരിച്ച ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് രേഖപ്പെടുത്തിയത്. റബ്ബറിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണ് ഇത്. 2011 ഏപ്രിൽ അഞ്ചിന് ലഭിച്ച 243 രൂപയുടെ റെകോര്‌ഡാണ് തകർന്നത്.

റബ്ബർ വ്യാപാരം ഏറ്റവും മികച്ച നിരക്കിൽ നടന്നത് 2011ലായിരുന്നു. അതിനുശേഷം കൂപ്പുകുത്തിയ റബ്ബർ വില ഒരു പതിറ്റാണ്ടിന് ശേഷം ഉയരുന്നതു കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് റബ്ബർ വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്. ബാങ്കോക്കിലെ വില 203 രൂപയാണ്

വളരെ പുതിയ വളരെ പഴയ