Zygo-Ad

സൗജന്യ നേത്രപരിശോധന തിമിര രോഗ നിർണ്ണയ ക്യാമ്പും പ്രഷർ ഷുഗർ ടൈസ്റ്റും സംഘടിപ്പിച്ചു.


കതിരൂർ: സി പി.ഐ നേതാവ് ആലാക്കാടൻ വാസുവിൻ്റെ മൂന്നാം ചരമവാർഷികത്തിൻ്റെ ഭാഗമായി ആലക്കാടൻ വാസു ചാരിറ്റബിൾ ട്രസ്റ്റിൻ്റ് ആഭിമുഖ്യത്തിൽ കതിരൂർ കാരക്കുന്നിൽ സൗജന്യ നേത്രപരിശോധന തിമിര രോഗ നിർണ്ണയ ക്യാമ്പും പ്രഷർ ഷുഗർ ടൈസ്റ്റും സംഘടിപ്പിച്ചു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.തലശേരി മണ്ഡലം കമ്മിറ്റി അംഗം പൊന്ന്യം കൃഷ്ണൻ അധ്യക്ഷനായിസി. സജീവൻ' കോട്ടയംവാർഡ് മെമ്പർ എം.ധർമ്മജ, പിണറായി വാർഡ് മെമ്പർ എ.പി മോഹനൻ , എ.രമേശൻ  കെ.സി ബുദ്ധദാസ് ,എം.പ്രകാശൻ എന്നിവർ സംബന്ധിച്ചു. ട്രസ്റ്റി എൻ വിനോദ് കുമാർ വിജിഷ് വിനേഷ് വിജിത. അവിനാഷ്' എന്നിവർ നേതൃത്വം നൽകി.നിരവധിയാളുകൾ ക്യാമ്പിൽ പരിശോധനക്ക് എത്തിയിരുന്നു.മൂന്നാം മൈൽ വിശ്വൽസ്ഐസ്  ഐ കേർ ആൻ്റ് ഒപ്റ്റിക്കൽ സിൻ്റയും ലിയോ ലാബിൻ്റെയും സഹകരണത്തോടെയാണ് ക്വാമ്പ് സംഘടിപ്പിച്ചത്.കാരക്കുന്ന് എം.എൻ സ്മാരക വായനശാല പരിസരത്ത് നടന്ന ക്യാമ്പ് എം സി സിജിന സ്വാഗതം പറഞ്ഞു.


വളരെ പുതിയ വളരെ പഴയ