പിണറായി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിണറായി സഹകരണ ബാങ്ക് 5,13,200 രൂപ ധന സഹായം നൽകി. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽനിന്ന് 5 ലക്ഷം രൂപയും ഡയറക്ടർമാരുടെ ഒരു മാസത്തെ സിറ്റിങ് ഫീസുമാണ് നൽകിയത്. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം കഴിഞ്ഞദിവസം കൈമാറിയിരുന്നു. ബാങ്കിന്റെ കീഴിലുള്ള ആംബുലൻസ്, മൊബൈൽ ഫ്രീസർ എന്നിവ ദുരിതാശ്വാസ പ്രവർത്തനത്തിനായി വയനാട്ടിലേക്ക് വിട്ടു നൽകി.
ധർമ്മടം സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപ സഹായം നൽകുമെന്ന് പ്രസിഡന്റ് ടി അനിൽ അറിയിച്ചു. ബാങ്ക് ജീവ നക്കാർ കോ ഓപ്പ് എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു) മുഖാന്തിരം ഒരു ദിവസത്തെ വേതനവും നൽകി.