Zygo-Ad

വനിതകൾക്ക് സ്വയംതൊഴിൽ പരിശീലനം നൽകി


ചൊക്ലി - ഒളവിലം സഫ്ദർ ഹാശ്മി വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതകൾക്ക് സ്വയം തൊഴിൽ പരിശീലനം നൽകി. ചവിട്ടി , വാഷിംഗ് പൗഡർ, ഡിഷ് വാഷ് , പെനോയിൽ, ഹാന്റ് വാഷ് നിർമാണത്തിലാണ് പരിശീലനം നൽകിയത്.

ചൊക്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ പ്രസന്ന ടീച്ചർ പരിശീലനം ഉദ്ഘാടനം നിർവ്വഹിച്ചു.
കൂത്തുപറമ്പ് ഹൈസ്കൂൾ പ്രവൃത്തി പരിചയ അധ്യാപിക സി പി ഷീജ ടീച്ചർ പരിശീലനം നൽകി.
പി കെ ശ്വേത, മേഘ ദാസ് , കെ ഷൈബ, സുജീഷ ചിത്രൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ