പാനൂർ:ഈസ്റ്റ് പള്ളൂരിൽ നവീകരിച്ച അൽ മദ്റസത്തുൽ ഖുതുബിയ്യ കെട്ടിടോദ്ഘാടനവും മതപ്രഭാഷണപരമ്പരയും ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് നാലിന് മദ്രസ കെട്ടിടോദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. രാത്രി ഏഴിന് നടക്കുന്ന മതപ്രഭാഷണപരമ്പരയുടെ ഉദ്ഘാടനവും ദുആ നേതൃത്വവും ഇബ്രാഹീം ഖലീലുൽ ബുഖാരി നിർവഹിക്കും. 19 വരെ രാത്രി ഏഴിനാണ് മതപ്രഭാഷണം. പത്രസമ്മേളനത്തിൽ മഹല്ല് സെക്രട്ടറി ടി.എ. മമ്മു ഹാജി, കൺവീനർ എം.എ ഫാസിൽ, പി.പി. മുഹമ്മദ് ഷബീർ, പി.കെ. റഷീദ് എന്നിവർ പങ്കെടുത്തു.