Zygo-Ad

ഉള്ളുലഞ്ഞ് തലശേരിയും:നന്ദനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി


 തലശേരി :വയനാട് ദുരന്തത്തിൽ മരണപ്പെട്ട മുണ്ടക്കൈയിലെ കോഫി എസ്‌റ്റേറ്റ് ഉടമ പി കെ പാർഥൻ്റെ ഭാര്യ ഉച്ചമ്പള്ളി വീട്ടിൽ നന്ദയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. മുണ്ടക്കൈ പള്ളിക്കു സമീപം മണ്ണിൽ പുതഞ്ഞ നിലയിൽ വ്യാഴാഴ്‌ചയാണ് നന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ചാലിയാറിൽ നിലമ്പൂർ പോത്തുകല്ലിൽനിന്ന് ച്ച പാർഥൻ്റെ മൃതദേഹം ബുധനാഴ്‌ച സംസ്കരിച്ചിരുന്നു.

ചേറ്റംകുന്ന് ഉച്ചമ്പള്ളി വീട്ടിൽ പരേതരായ എം പി ബാലന്റെയും ഉച്ചമ്പള്ളി പത്മിനിയുടെ യും മകളാണ് നന്ദ പാർഥൻ. മക്കൾ: ഹർഷ (ഐടി എൻജിനിയർ, എറണാകുളം),
വൈഷ്‌ണ (കനഡ). മരുമക്കൾ: അർജുൻ (ബി സിനസ്, എറണാകുളം), രാഹുൽ (കനഡ). സഹോദരങ്ങൾ: മഠത്തിൽ പ്രദീപ്, പ്രകാശ്, ബീന (എറണാകുളം), പ്രശാന്ത (മുംബൈ), ഗീത (മഞ്ഞോടി), ഡോ. മാപ്രിയ (ടെമ്പിൾഗേറ്റ്).

മേപ്പാടിയിൽ പോസ്റ്റ‌്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ നന്ദയുടെ മൃതദേഹം ചേറ്റംകുന്ന് കരുണസരോജത്തിലെത്തി ച്ച ശേഷമാണ് കണ്ടിക്കൽ ശ്‌മശാനത്ത് സംസ്‌കരിച്ചത്. നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എം സി പവിത്രൻ, എം പി അരവിന്ദാക്ഷൻ, എൻ ഹരിദാസ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.

വളരെ പുതിയ വളരെ പഴയ