മാഹി: ഇന്നലെ വൈകീട്ട് പള്ളൂരിൽ വെച്ചാണ് കൊയിലാണ്ടി സ്വദേശിയായ സോണിയുടെ അറുപതിനായിരത്തിലേറെ വില മതിക്കുന്ന ഐ ഫോൺ മാഹിയിലേക്കുള്ള ഓട്ടോ യാത്രയ്ക്കിടെ പുറത്തേക്ക് തെറിച്ചു വീഴുന്നത്.ഉടമ സംഭവമറിയാതെ യാത്ര തുടർന്നു.അത് വഴി യാത്ര ചെയ്യുകയായിരുന്ന പാറാൽ സ്വദേശി വി പി മുനവറിന് ഫോൺ ലഭിക്കുകയും ഉടൻ തന്നെ പള്ളൂർ പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു.ഇതിനിടെ ഫോൺ നഷ്ടപ്പെട്ട ഉടമ മാഹി സ്റ്റേഷനിൽ പരാതി നല്കിയിരുന്നു.പിന്നീട് പള്ളൂർ സ്റ്റേഷനിൽ ഫോൺ ലഭിച്ചതായി വിളിച്ച് അറിയിച്ചതിനെത്തുടർന്ന് ഉടമ പള്ളൂർ പോലീസ് സ്റ്റേഷനിലെത്തി ഫോൺ കൈപറ്റുകയും ചെയ്തു.മാഹി എം എൽ എ രമേഷ് പറമ്പത്തിൻ്റെ ഡ്രൈവർ കൂടിയാണ് മുനവർ

#tag:
മാഹി