മട്ടന്നൂർ : ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ബസ്റ്റാന്റ് പരിസരങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. മട്ടന്നൂര്‍ മേഖലയില്‍ വില്പനക്കായി കൊണ്ടുവന്ന 200 ഗ്രാമോളം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു.
ടൈറ്റസിനെതിരെ ഇരിട്ടി, പേരാവൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസുകളില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസുകള്‍ നിലവിലുണ്ട്. മട്ടന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലോതര്‍ എല്‍ പെരേര , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ഉത്തമന്‍, കെ. ആനന്ദകൃഷ്ണന്‍, പ്രിവന്റീവ് ഓഫീസര്‍ കെ. കെ. സാജന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ. രാഗില്‍ , വി.എസ് . അജേഷ് എന്നിവരും ഉണ്ടായിരുന്നു.
#tag:
കൂത്തുപറമ്പ്