കർഷകരെ ദുരിതത്തിലാഴ്ത്തി ഇലതീനി പുഴുവിന്റെ ശല്യം പെരുകുന്നു


 പാനൂർ / കൂത്തുപറമ്പ്: ഇലതീനിപ്പുഴുക്കൾ അഥവാ കമ്പിളിപ്പുഴു എന്നറിയപ്പെടുന്ന പുഴുക്കളുടെ വ്യാപകമായ ആക്രമണം കർഷകരെ ദുരിതത്തിലാക്കുന്നു. വാഴക്കൃഷിയെയാണ് പ്രധാനമായും ഇവയുടെ ആക്രമണം ബാധിച്ചത്.

കൂത്തുപറമ്പ്, പാനൂർ ബ്ലോക്കുകളിലെ കൃഷിയിടങ്ങളിൽ
 നുറുകണക്കിന് വാഴകൾ ഇതിനകം നശിച്ചു.വാഴകളെക്കൂടാതെ ചേന, മറ്റു തളിരിലകൾ, അലങ്കാര ചെടികളെയും ഉൾപ്പെടെയുള്ള എല്ലാ വിളകളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

ഇവ വാഴയുടെ തളിരിലകളെയാണ് ആദ്യം തിന്നുക. പിന്നീട് മറ്റ് ഇലകളിലേക്കും വ്യാപിച്ചു വാഴയെ മൊത്തമായി നശിപ്പിക്കുന്നു. വാഴകൾക്ക് അടുത്തുള്ള മറ്റു സസ്യങ്ങളെയും ബാധിച്ചു തുടങ്ങും.മഴ കുറഞ്ഞു ചൂട് കൂടിയതോടെ വീടുകൾക്കുള്ളിലും ഈ പുഴുക്കൾ എത്തുന്നുണ്ട്.

വളരെ പുതിയ വളരെ പഴയ