Zygo-Ad

പറശ്ശിനിക്കടവ് മാട്ടൂൽ ബോട്ട് സർവീസ് ഇന്നാരംഭിക്കും

 


മാട്ടൂൽ: പറശ്ശിനിക്കടവ് -മാട്ടൂൽ ബോട്ട് സർവീസ് ശനിയാഴ്ച പുനരാരംഭിക്കും. മാട്ടൂൽ - അഴീക്കൽ ഫെറി സർവീസ് ബോട്ട് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതിനാലാണ് പറശ്ശിനി ബോട്ട് മാട്ടൂൽ ഫെറി സർവീസിനു വേണ്ടി കൊണ്ടുവന്നത്. ഫെറി ബോട്ടിൻ്റെ പണികൾ പൂർത്തിയായി. ശനിയാഴ്ച മുതൽ ബോട്ട് അഴീക്കൽ -  മാട്ടൂൽ സർവീസ് നടത്താനെത്തും. ഈ പശ്ചാത്തലത്തിലാണ് സർവീസ് പുനരാരംഭിക്കുന്നത്. പറശ്ശിനിക്കടവിൽനിന്ന് മുമ്പ് നടത്തിയിരുന്ന എല്ലാ സർവീസുകളും ഉണ്ടാകും.

വളരെ പുതിയ വളരെ പഴയ