കണ്ണൂർ: കണ്ണൂരിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വള്ളത്തിലുxണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കണ്ണൂർ എട്ടിക്കുളത്താണ് കടലിൽ വെച്ച് മത്സ്യബന്ധന വള്ളം മറിഞ്ഞത്.
എട്ടിക്കുളം സ്വദേശി നാസർ ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം. വള്ളത്തിലുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെടുകയായിരുന്നു.
