വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ ആർ.ടി അധ്യാപകൻ കെ എം മാത്യുവിന്റെ മൃതദേഹം രണ്ടരമണിക്കൂറോളം നീണ്ട ക്രമഫലമായി പുറത്തെടുത്തു. പുഴയോരത്തു വച്ച് തന്നെ നാദാപുരം ഡി വൈ എസ് പി. എ പി ചന്ദ്രൻ വളയം സി.ഐ ശാഹുൽ ഹമീദ്, നാദാപുരം സി ഐ ദിനേശ് കോറോത്ത്, തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് നടത്തി .
ചെന്നൈ ആറക്കോണം എൻ ഡി ആർ എഫ് ന്റെ ഫോർത്ത് യൂണിറ്റ് സബ് ഇൻസ്പെക്ടർ വികാസ്, സഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് ഏറെ ശ്രമകരമായി മൃതദേഹം പുറത്തെടുത്തത്.
പ്രത്യേക സാഹചര്യത്തിൽ പോസ്റ്റ് മോർട്ടം ഒഴിവാക്കാനും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാനും സംഭവസ്ഥലത്തുണ്ടായിരുന്ന വടകര ആർ ഡി ഒ അൻവർ സാദത്ത് ഉത്തരവിട്ടു. കാനഡയിൽ ആയിരുന്ന മാത്യു മാഷിന്റെ മക്കളായ അഖിൽ മാത്യു, നാട്ടിലെത്തി വിലങ്ങാട് സെന്റ്റ് ജോർജ് പള്ളി വികാരി വിൻസെന്റ് മുട്ടക്കുന്നേലിന്റെ നേതൃത്വത്തിൽ ബന്ധുക്കൾ മൃതദേഹം ഏറ്റു വാങ്ങി.