വയനാട്ടിലെ ദുരന്തമുഖത്ത് സജീവമാകാൻ ആർ.എസ്.എസ് ; 6 ആംബുലൻസും, 35പ്രവർത്തകരും കൂത്തുപറമ്പിൽ നിന്നും പുറപ്പെട്ടു രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ സേവാ പ്രമുഖ് പി. പ്രജിത്തിന്റെ നേതൃത്വത്തിൽ 6 ആംബുലൻസും 35സേവാഭാരതി പ്രവർത്തകരും വയനാട്ടിലേക്ക് രക്ഷാപ്രവർത്തനത്തിനായി തൊക്കിലങ്ങാടിയിൽ നിന്നും ഇന്നു രാവിലെ യാത്ര തിരിച്ചു. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി പി. സതീശൻ രക്ഷാപ്രവർത്തനത്തിനായി പോകുന്ന സന്നദ്ധ പ്രവർത്തകർക്ക് മാർഗനിർദേശം നൽകി. ആർഎസ്എസ് ജില്ലാ കാര്യവാഹ് സി. ഗിരീഷ്, സേവാഭാരതി ജില്ലാ സെക്രട്ടറി എൻ. ടി മനോജ്, സേവാഭാരതി കൂത്തുപറമ്പ് പ്രസിഡണ്ട് സി. ഗംഗാധരൻ മാസ്റ്റർ, സെക്രട്ടറി പി. ഷജിത്ത്,പി. ബിനോയ് എന്നിവർ സംസാരിച്ചു.