പാനൂർ :പാനൂരിൽ അന്യസംസ്ഥാന തൊഴിലാളി താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ശാന്തിപൂർ സ്വദേശി സുബ്രത റോയിയാണ്(48) മരിച്ചത്. പാനൂരിനടുത്ത് പഞ്ഞയന്നൂർ റോഡിൽ മൈത്രി ഫർണിച്ചറിന് പിന്നിലെ ലൈൻ മുറിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം.