Zygo-Ad

വിവാഹം കഴിഞ്ഞ് ഒൻപത് മാസം മാത്രം; വാഹനാപകടത്തിൽ യുവദമ്പതികൾ മരിച്ചു


 മലപ്പുറം: ചന്ദനക്കാവിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ യുവദമ്പതികൾക്ക്‌ ജീവൻ നഷ്ടമായി. തിരുനാവായ ഇക്ബാൽ നഗറിൽ താമസിക്കുന്ന മുഹമ്മദ് സിദ്ദിഖ് (30), റീഷ എം. മൻസൂർ (26) എന്നിവരാണ് മരണപ്പെട്ടത്.

ഈ വർഷം ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. ഇന്ന് രാവിലെ ഏകദേശം 8.30ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

വളരെ പുതിയ വളരെ പഴയ