മാലൂർ ഗ്രാമ പഞ്ചായത്ത് അടിയന്തിര യോഗം പഞ്ചായത്ത് പ്രസിഡന്റ്ന്റെ അധ്യക്ഷതയിൽ ചേർന്നു. ആരോഗ്യപ്രവർത്തകരും ജനപ്രതിനിധി കളും യോഗത്തിൽ പങ്കെടുത്തു കഴിഞ്ഞ ദിവസം നിപ ലക്ഷണങ്ങൾ 2പേർക്ക് ഉള്ളതായി മീഡിയയിൽ പ്രചരിപ്പിച്ചവാർത്ത ചർച്ച ചെയ്തു. ജനങ്ങളെ ആശങ്ക പ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ നിയമപരമായി പരിശോധിക്കപ്പെടണമെന്ന് യോഗം വിലയിരുത്തി.
മാലൂർ ഗ്രാമപഞ്ചായത്തിലെ, ശിവപുരം വെമ്പടി നിവാസികളായ 2 യുവാക്കളെ കടുത്ത പനിയും, ഛർദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നു മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയും പരിശോധനയിൽ രോഗികൾ പഴക്കടയിൽ ജോലി ചെയ്തിരുന്നവർ ആയതിനാൽ നിപ്പ രോഗം സംശയിക്കുകയും പരിയാരം മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സക്ക് അയക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങളിൽ ആശങ്ക ഉണ്ടാക്കും വിധം ഓൺലൈൻ വാർത്ത മാധ്യമങ്ങൾ പെട്ടെന്ന് തന്നെ വാർത്ത പ്രചരിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സാധാരണ വൈറൽ പനി ബാധിക്കുന്നവരിൽ ചെയ്യുന്ന ടെസ്റ്റുകൾക്ക് പുറമെ സ്രവം കോഴിക്കോട് ലാബിലേക്ക് പരിശോധനക്കു അയച്ചു. VDRL calicut ലാബിൽ നിന്നും NIPAH virus RTPCR ഫലം നെഗറ്റീവ് ആണെന്ന് ഔദ്യോഗികമായി അറിയിച്ചു. കൂടാതെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഒരാൾക്ക് ഡെങ്കിപനി സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ മാലൂർ പഞ്ചായത്തിൽ ആശങ്ക പ്പെടേണ്ട സാഹചര്യം ഇല്ലെന്നുയോഗം വിലയിരുത്തി