തലശ്ശേരി : തലശ്ശേരിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ഒരേ ഭക്ഷ്യവസ്തുക്കൾക്ക് പലതരത്തിലാണ് വിലയീടാക്കുന്നതെന്നും എവിടെയും വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്നും കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ (സി.പി.സി.) ജില്ലാ യോഗം ചൂണ്ടിക്കാട്ടി. യോഗം ഗവ. കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലംഗം ഷൈൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.ഹോട്ടൽ-ബേക്കറി-പച്ചക്കറി വ്യാപാരികളുടെ അവലോകനയോഗം വിളിക്കണമെന്ന് സബ്കളക്ടറോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.സതീശൻ അധ്യക്ഷത വഹിച്ചു. സജീവൻ വെങ്ങിലാട്ട്, സുജ സത്യനാഥ്, ജയശ്രീ ജയരാജ്, ഡോ. മുംതാസ്, ശ്രീധരൻ കീഴറ, അസീസ് തുടങ്ങിയവർ സംസാരിച്ചു.