സ്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ കൂത്തു പറമ്പ് മണ്ഡലത്തിൽ ചരിത്ര വിജയം നേടിയ എം എസ് എഫ് സാരഥികളെ ആനയിച്ച് പാനൂരിൽ വിജയാഹ്ളാദ റാലി നടത്തി.പാനൂർ ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു.
സ്റ്റാൻഡിൽ നടന്ന പൊതുയോഗം
മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.എം എസ് എഫ് മണ്ഡലം പ്രസിഡൻ്റ് കെ കെ അനസ് അധ്യക്ഷനായി.എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി, മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി ടി പി മുസ്തഫ, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് പി പി എ സലാം സാരഥികൾക്ക് ഉപഹാരം കൈമാറി.
അഫ് നാസ് കൊല്ലത്തി, അൽഫാൻ പെരിങ്ങത്തൂർ സംസാരിച്ചു.
പി കെ ഇസ്മായിൽ, എം സി അൻവർ,നൗഷാദ് അണിയാരം, മുഹമ്മദ് പൂന്തോട്ടം, ഹനീഫ ബാങ്കിൽ, അലി നാണാറത്ത്, അൻസാർ അണിയാരം, കെ പി മൻഞ്ചൂർ, മുനീർ നിബാസ്, കെ പി അസീസ് റാലിയെ അഭിവാദ്യം ചെയ്തു
റാലിക്ക് എം പി കെ നിഹാൽ, ഇജാസ് അണിയാരം, ഫസിൻ റഫീഖ്, സൈൻപാട്യം, സുഫിയാൻ കിണ വക്കൽ, ഷാമിൽ എലാങ്കോട്, ജാസിൽ കല്ലിക്കണ്ടി, അഫ്രീദ് ചോകണ്ടി,റിഫാഖ് കണ്ണങ്കോട്, നേതൃത്വം നൽകി