കണ്ണൂര്‍: കണ്ണൂരില്‍ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് നാളെ വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടുമെന്ന് കണ്ണൂര്‍ കുടുംബ കോടതി ജഡ്ജ് ആര്‍.എല്‍. ബൈജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി അധ്യക്ഷത വഹിക്കും. രജിസ്ട്രേഷന്‍, മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, കെ. സുധാകരന്‍ എംപി എന്നിവര്‍ സംസാരിക്കും.
ജില്ലാ ജഡ്ജ് കെ.ടി നിസ്സാര്‍ അഹമ്മദ് സ്വാഗതം പറയുന്ന ചടങ്ങില്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ബാര്‍ അസോസിയോണ്ട പ്രസിഡണ്ട് അഡ്വ: കെ.സഹദേവന്‍, ജണഉ എഞ്ചിനീയര്‍ ഷാജി എക്‌സിക്യുട്ടിവ അഡീഷണല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: രാജേന്ദ്രബാബു.കെ.പി പബ്ലിക്ക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കണ്ണൂര്‍ കുടുംബ കോടതി ജഡജ് ആര്‍.എല്‍ ബൈജു നന്ദി പറയും.
കണ്ണൂരിലെ കോടതിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണ് ഈ ശിലാസ്ഥാപന ചടങ്ങ്. 1907ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് മട്ടന്നൂരിന് അടുത്തുള്ള ചാവശ്ശേരിയില്‍ സ്ഥാപിച്ച കോടതി രണ്ട് വര്‍ഷത്തിന് ശേഷമാണ് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ കുടുംബ കോടതി, ഡിജിറ്റല്‍ ജില്ലാ കോടതി, സബ്ബ്‌കോടതി, രണ്ട് മുന്‍സിഫ് കോടതികള്‍, മൂന്ന് മജിസ്‌ട്രേറ്റ് കോടതികള്‍ എന്നിവയാണ് കണ്ണൂരിലുള്ളത്. സ്ഥല പരിമിതിയും കെട്ടിട പരിമിതിയും കാരണമാണ്' പുതിയ കോടതികള്‍ കണ്ണൂരില്‍ അനുവദിക്കാതിരുന്നത്. ഏഴ് നിലകളടങ്ങിയ കെട്ടിടം പൂര്‍ത്തിയാകുന്നതോടെ കണ്ണൂരില്‍ പുതിയ കോടതികള്‍ ഉണ്ടാകുന്നത്. ആരംഭിക്കുന്നതിനുള്ള സാഹചര്യമാണ്'
കോടതികള്‍ക്ക് പുറമെ ബാര്‍ അസോസിയേഷന്‍ ഓഫീസിനും ലൈബ്രറിക്കും, അഡ്വക്കേറ്റ്' ക്ലര്‍ക്കുമാരുടെ ഓഫീസിനും പുതിയ കെട്ടിടത്തില്‍ സൗകര്യം ഉണ്ടായിരിക്കും. കൂടാതെ കുടുംബ കോടതിയില്‍ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ചൈല്‍ഡ് മുറികളും ട്രാന്‍സ്‌ജെന്ററുകള്‍ക്ക് പ്രത്യേക സൗകര്യവും ഉണ്ടാകും. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവില്‍ 60% കേന്ദ്രവിഹിതവും 40% (0(1?????? വിഹിതവുമാണ്. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍ നോട്ടത്തില്‍
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് രണ്ട് വര്‍ഷം കൊണ്ട് ?????? നാല് നിലകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 24.55 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ കെട്ടിട നിര്‍മ്മാണത്തിലേക്ക്' അനുവദിച്ചിട്ടുള്ളത്. മൊത്തം 40.25: കോടിയുടെ പ്രോജക്ടാണ് ഈ കെട്ടിട നിര്‍മ്മാണം. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹ്യ, നിയമ രംഗത്തെ ഒട്ടേറെ പ്രഗല്‍ഭമതികളായ വ്യക്തികളുടെയും, ന്യായാധിപന്‍മാരുടെയും, മുന്‍ അസോസിയേഷന്‍ ഭാരഭാഹികളുടെയും, ബാര്‍ മാധ്യമങ്ങളുടെയും നിരന്തമാരായ പ്രവര്‍ത്തന ഫലമായിട്ടു കൂടിയാണ് ഈ കെട്ടിട • സമുച്ചയം യാഥാര്‍ഥ്യമാകുന്നത്.
പത്ര സമ്മേളനത്തില്‍ ആര്‍.എല്‍.ബൈജു (ജഡ്ജ്, കുടുംബ കോടതി, കണ്ണൂര്‍), അഡ്വ: കെ.സഹദേവന്‍ (പ്രസിഡണ്ട്, ബാര്‍ അസോസി യേഷന്‍, കണ്ണൂര്‍), അഡ്വ: ജി. വി. പങ്കജാക്ഷന്‍ (സെക്രട്ടറി, ബാര്‍ അസോസിയേഷന്‍, കണ്ണൂര്‍) 4. അഡ്വ: കെ. ബാബുരാജ് കോലാരത്ത്(വൈസ് പ്രസിഡണ്ട്, ബാര്‍ അസോസിയേഷന്‍, കണ്ണൂര്‍, അഡ്വ: ഹംസകുട്ടി.ഇ.പി (എക്‌സി: മെമ്പര്‍, ബാര്‍ അസോസിയേഷന്‍, കണ്ണൂര്‍) എന്നിവര്‍ പങ്കെടുത്തു.