സംസ്ഥാനതല പുരസ്കാരം വിതരണം ചെയ്തു

 


ചൊക്ലി:ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന കൗൺസിലും സംസ്ഥാനതല പുരസ്കാര വിതരണവും തിരുവനന്തപുരം ശിക്ഷക്സദനിൽ വെച്ച് നടന്നു. വിദ്യാഭ്യാസമന്ത്രിയുടെ അഭാവത്തിൽ ചടങ്ങിൻ്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ ഡയരക്ടർ എസ്.ഷാനവാസ് IAS നിർവഹിച്ചു. സംസ്ഥാന സ്കൗട്ട് വൈസ് പ്രസിഡണ്ടുമാരായ  സലാഹുദ്ദീൻ, പി.അനിത, എ.ആർ.സി ബാലചന്ദ്രൻ പാറച്ചോട്ടിൽ ,ജില്ലാ കമ്മീഷണർ പി.വിനോദ് എന്നിവർ സംസാരിച്ചു.പത്ത് വർഷത്തിലധികമായി സ്കൗട്ട് പ്രവർത്തനത്തിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുള്ള വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി അധ്യാപകർക്ക് സംസ്ഥാനതല പുരസ്കാരം നൽകി ആദരിച്ചു.ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട് അധ്യാപകരായ  കെ.അനിൽകുമാർ, ആർ.അജേഷ് എന്നിവർ ഈ ചടങ്ങിൽ വെച്ച് അവാർഡ് സ്വീകരിച്ചു.

വളരെ പുതിയ വളരെ പഴയ