ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോങ് സർവീസ് അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകർക്ക്

 


ചൊക്ലി: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോങ് സർവീസ് അവാർഡ് ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കെ.അനിൽകുമാർ ,
ആർ.അജേഷ് എന്നിവർക്ക് ലഭിച്ചു. 22ന് തിരുവനന്തപുരത്ത് ശിക്ഷക് സദനിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അവാർഡ് സമ്മാനിക്കും. പത്ത് വർഷത്തിലധികമായി സ്കൗട്ട് സേവനം നടത്തുന്നവർക്കാണ് സ്റ്റേറ്റ് അവാർഡ്  ആയ ലോങ്ങ് സർവീസ് അവാർഡ് നൽകുന്നത്ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലോങ്ങ് സർവീസ് അവാർഡ് നേടിയ  ആർ.അജേഷ് ,
കെ.അനിൽകുമാർ(ഇരുവരും രാമവിലാസം ഹയർസെക്കണ്ടറി സ്കൂൾ, ചൊക്ലി )

 

 

വളരെ പുതിയ വളരെ പഴയ