Zygo-Ad

രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി

 


ചൊക്ലി:രാമവിലാസം ഹയർസെക്കണ്ടറി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് പതാക ഉയർത്തുകയും എൻ.സി.സി, സ്കൗട്ട്, ഗൈഡ്, ജെ ആർ സി, എൻ എസ്.എസ്  പരേഡിന് സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.തുടർന്ന് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റേയും വിവിധ ക്ലബ്ബുകളുടേയും ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളോടൊപ്പം അദ്ദേഹം സാഹിത്യ സംവാദവും നടത്തി. പി.ടി.എ പ്രസിഡണ്ട് കെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ പ്രസീദ് കുമാർ, പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി, ഉപപ്രഥമാധ്യാപിക എൻ സ്മിത, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി എ രചീഷ്, എൻ.സി.സി ഓഫീസർ ടി.പി രാവിദ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഇക്കഴിഞ്ഞ വർഷം സ്കൗട്ട് & ഗൈഡ്സ് ലോങ്ങ് സർവീസ് അവാർഡ് നേടിയ എൻ.സ്മിത, ടി.പി നിഷ എന്നിവരേയും ഈ വർഷം ലോങ്ങ് സർവീസ് അവാർഡ് നേടിയ കെ.അനിൽ കുമാർ, ആർ.അജേഷ് എന്നിവരേയും മാനേജ്മെൻ്റ് ആദരിച്ചു.പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് സ്വാഗതവും കൺവീനർ  ടി.ശ്രീഹരി നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും മധുരവിതരണവും നടത്തി

വളരെ പുതിയ വളരെ പഴയ