സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം പാസ് നല്‍കിയാല്‍ മതിയെന്ന ഉറപ്പിനെ തുടർന്ന് സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു.വടകര - തൊട്ടില്‍പ്പാലം റൂട്ടില്‍ തൊഴിലാളികള്‍ ആഹ്വാനം ചെയ്തത പണിമുടക്ക് സമരമായ് പിൻവലിച്ചത്.
നാദാപുരം ഡി.വൈ.എസ്.പി.ചന്ദ്രനുമായി ബസ്സ് ഉടമകള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം.വ്യാഴാഴ്ച്ച കുറ്റ്യടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ ട്ര്യൂഷന് പോകുന്ന കുട്ടികള്‍ക്ക് പാസ് നല്‍കിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം രക്ഷിതാക്കള്‍ ബസ്സ് തടഞ്ഞിരുന്നു.ബസിൻ്റെ ടിപ്പ് മുടങ്ങുകയും ബസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തതിനെ തുടർന്ന് ബസ് ജീവനക്കാർ നാദാപുരം സ്റ്റേഷനില്‍ പരാതിയുമായി വന്നെങ്കിലും പോലീസ് സ്റ്റേഷനില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടതിനെത്തുടർന്നാണ് തൊഴിലാളികള്‍ പണിമുടക്കുമായി രംഗത്ത് വന്നത്.
