ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് : കലക്ടറുടെ ജപ്‌തിക്ക് കോടതി അംഗീകാരം


തലശേരി:മുസ്ലിംലീഗ് നേതാവ് പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഓഹരിയുടമകൾക്ക് തുക തിരിച്ചുനൽകാൻ കലക്ടർ അരുൺ കെ വിജയൻ നടത്തിയ ജപ്‌തി നടപടിക്ക് അഡീഷണൽ ജില്ലാ സെഷൻസ് (നാല്) കോടതിയുടെ അംഗീകാരം. നിക്ഷേപത്തട്ടിപ്പ് നടത്തിയ ഫാഷൻ ഗോൾഡ് ഡയറക്ടർമാരുടെ ഉടമസ്ഥതയിലുള്ള സ്വത്തും കെട്ടിടവുമടക്കമുള്ള ആസ്‌തിയാണ് കലക്ടർ താൽക്കാലികമായി ജപ്തിചെയ്തത്‌. കോടതി അംഗീകാരം നൽകിയതോടെ ജപ്തി ഇനി സ്ഥിരപ്പെടുത്താം. ജപ്ത‌ിചെയ്ത സ്വത്ത് ലേലംചെയ്തോ വിൽപ്പന നടത്തിയോ ലഭിക്കുന്ന തുക നി ക്ഷേപകർക്ക് ആനുപാതികമായി നൽകും. അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ എ രേഷയുടെ വാദം പരിഗണിച്ചാണ് ജഡ്‌ജി ജെ വിമൽ തീർപ്പ് കൽപ്പിച്ചത്. സ്വർണാഭരണ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് വാഗ്ദാനം നൽകി നൂറുകണക്കിനാളുകളിൽനിന്ന് കോടിക്കണക്കിന് രൂപ സ്വരൂ പിച്ച് വിശ്വാസവഞ്ചന നടത്തി യെന്ന കേസിലാണ് നടപടി. വഞ്ചിക്കപ്പെട്ട നിക്ഷേപകർ നൽ കിയ പരാതിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 168 കേസുണ്ട്. മുസ്ലിംലീഗ് നേതാവ് എം സി ഖമറുദ്ദീൻ, ടി കെ പൂക്കോയത്തങ്ങൾ തുടങ്ങി 50 പേരാണ് പ്രതികൾ.

വളരെ പുതിയ വളരെ പഴയ