മട്ടന്നൂർ: വിമാനത്തിൽ യാത്രാമധ്യേ സുരക്ഷക്ക് ഭീഷണിയായി പുകവലിച്ച യാത്രക്കാരനെ പിടികൂടി എയർപോർട്ടു പോലീസ് കേസെടുത്തു. എയർ ഇന്ത്യാ എക്സ്പ്രസ് അസോസിയേറ്റ് സെക്യുരിറ്റി ഓഫീസറുടെ പരാതിയിൽ മാവിലായി സ്വദേശികോറോത്ത് വീട്ടിൽ പുരുഷോത്തമനെ (58) തിരെയാണ് പോലീസ് കേസെടുത്തത്. മസ്ക്കറ്റിൽ നിന്നും കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ലാവട്ടറിയിൽ വെച്ചാണ് പ്രതി പൊതു സുരക്ഷയ്ക്ക് ഭീഷണിയാകും വിധം പുകവലിച്ചത്.