കണ്ണൂർ. ടാങ്കർ ലോറിയിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നത് തടയാൻ ശ്രമിച്ച യുവാവിനെ വധിക്കാൻ ശ്രമം അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ.ഏറണാകുളം പള്ളുരുത്തി മാടച്ചേരി പറമ്പിൽ ഷിഹാസ് ഷമീർ (27), കണ്ണൂർ തയ്യിൽ നാലുവയൽ സഫ മൻസിലിൽ സൽമാനുൽ (30), തമിഴ്‌നാട് തിരുനെൽവേലി ശിവപുരത്തെ ശരൺ രാജ (35) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തതത്. ശനിയാഴ്‌ച രാത്രി 11.45 മണിയോടെ കിഴുത്തളളി ബിവറേജ് ഔട്ട് ലെറ്റിന് സമീപമാണ് സംഭവം.
താഴെചൊവ്വകിഴുത്തള്ളിയിലെ ടി. ഷാരൂണിനെ (26)യാണ് ആക്രമിച്ചത്. മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച യുവാവിനെമാലിന്യ ജലം തള്ളാനെത്തിയ കെ.എൽ.71. എ. 4301 നമ്പർ ടാങ്കർ ലോറി യിലുണ്ടായിരുന്നവരുംലോറിക്ക് അകമ്പടി വന്ന കെ.എൽ.13.എ.എഫ്.3966 നമ്പർ ബൈക്കിലുമെത്തിയ സംഘം സ്ക്രൂ ഡ്രൈവർ കൊണ്ടും മറ്റും യുവാവിനെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിൻ്റെ പരാതിയിൽ പോലീസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു.