കണ്ണൂർ: പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് തീപിടിച്ച് സ്‌കൂട്ടർ പൂർണമായി കത്തിനശിച്ചു. കണ്ണാടിപറമ്ബ് സ്വദേശി മൊയ്തീന്റെ സ്‌കൂട്ടറിനാണ് തീപിടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെയാണ് മൊയ്തീൻ കണ്ണാടിപറമ്പിൽ നിന്നും സുഹൃത്തുമായി കണ്ണൂരിലേക്ക് പോകവെയാണ് സംഭവം. പൊടിക്കുണ്ടില്‍ എത്തിയപ്പോള്‍ സ്‌കൂട്ടർ പെട്ടന്ന് ഓഫാകുകയായി. തുടർന്ന് റോഡ് സൈഡിലേക്ക് സ്‌കൂട്ടർ മാറ്റവെ തീയാളിപടരുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള അഗ്നിശമന സേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. സംഭവ സമയം മൊയ്തീനും സുഹൃത്തും സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങിയത് കൊണ്ട് ആളപായമുണ്ടായില്ല.