കൈവെട്ട് കേസ്: മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കിയ ഇരിട്ടി സ്വദേശി എൻഐഎ കസ്റ്റഡിയിൽ.


കണ്ണൂർ:  തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച ആളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇരിട്ടി വിളക്കോട് സ്വദേശിയെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി സവാദിന് ഒളിത്താവളമൊരുക്കിയത് ഇരിട്ടി സ്വദേശിയാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് എൻഐഎ നടപടി.  

തലശ്ശേരിയിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതിയായ സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ഇയാളെന്ന സംശയത്തെ തുടർന്നാണ് കസ്ററഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എൻഐഎ അറിയിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചശേഷം അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും എൻഐഎ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ