വയനാടിന് കൈതാങ്ങാകാൻ തലശ്ശേരിയിലെ ബസ്സുടമകളും ജീവനക്കാരും കൈ കോർക്കുന്നു. തലശ്ശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇതിനായി കാരുണ്യ യാത്ര നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 17 ന് രാവിലെ 9.30 ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ നഗര സഭാധ്യക്ഷ ജമുനാ റാണി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യും.
സകല സമ്പാദ്യവും നഷ്ടപ്പെട്ട വയനാട്ടിലെ ജനങ്ങൾക്ക് കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ കൈകോർക്കുന്ന അവസരത്തിൽ തലശ്ശേരിയിലെയും കണ്ണൂരിലെയും പ്രൈവറ്റ് ബസ്സുകൾ ഒരു ദിവസം കാരുണ്യ യാത്ര നടത്തി സമാഹരിച്ച് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും വീട് നഷ്ടപ്പെട്ട കഷ്ടത അനുഭവിക്കുന്നവർക്കും വേണ്ടിയാണ് വിനിയോഗിക്കുക.
സംസ്ഥാന ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെതാണ് തീരുമാനം.
വാർത്താസമ്മേളനത്തിൽ കെ വേലായുധൻ, കെ ഗംഗാധരൻ, കെ പി പ്രേമനാഥൻ, കെ ദയാനന്ദൻ, എൻ പി വിജയൻ എൻ കെ ചന്ദ്രൻ കെ പ്രേമാനന്ദൻ ജിനചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു
