Zygo-Ad

കെപിസിസി മൈനൊറിറ്റി ഡിപ്പാർട്മെന്റ് കൂത്തുപറമ്പ് നിയോജകമണ്ഡലം കൺവെൻഷൻ നടന്നു

 


കൂത്തുപറമ്പ് : കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി കൺവെൻഷൻ കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്നു
 
യോഗത്തിൽ കോൺഗ്രസ് മൈനോറിറ്റി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ മാക്ക സ്വാഗതം പറഞ്ഞു.സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ ചെയർമാൻ അബ്ദുൽ ഖാദർ കെ ആർ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ, സംസ്ഥാന സമിതിയംഗം സി സി നസീർ ഹാജി എന്നിവർ പ്രഭാഷണം നടത്തി.

 കൂത്തുപറമ്പ് നിയോജകമണ്ഡലം ഭാരവാഹികളായി ഖാലിദ് പിലാവുള്ളതിൽ പെരിങ്ങത്തൂരിനെ ചെയർമാനായും,നജീർ കൊറോത്തിനെ (കരിയാട് )കൺവീനറായും തെരഞ്ഞെടുത്തു..18 ആം ലോകസഭാ തെരഞ്ഞടുപ്പിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ന്യൂനപക്ഷ വിഭാവങ്ങൾക്ക് നേരെ നടന്ന അക്രമത്തിനും കൊലപാതകങ്ങൾക്കും നേതൃത്വം കൊടുത്തവരെയും ഇതിൽ പങ്കാളികളായവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..

വളരെ പുതിയ വളരെ പഴയ