കൂത്തുപറമ്പ് :പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളിൽ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് പാതിരിയാട് കുറ്റിപ്പുറത്തെ നാസ് അഗ്രികൾച്ചർ ഫാം എസ് പി സി സീനിയർ ജൂനിയർ കാഡറ്റുകൾ സന്ദർശിച്ചു. ചെടി നടലിന്റെയും പരിപാലനത്തിന്റെയും ശാസ്ത്രീയ വശത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് എടുത്തു. കൃഷിക്കായി ശാസ്ത്രീയമായി മണ്ണ് ഒരുക്കേണ്ട രീതിയും നടീൽ വസ്തുക്കളെ കുറിച്ചും മുഹമ്മദ് നാസർ ക്ലാസ് എടുത്തു. പ്രധാന അധ്യാപകൻ കെ വിനീതൻ അധ്യക്ഷനായി. പി ടി അസർ റഹ്മാൻ, ഇ പ്രവിത്ത്, കെ സിത്താര, അഥർവ മനോജ്, റിസ ഫാത്തിമ എന്നിവർ സംസാരിച്ചു.

#tag:
കൂത്തുപറമ്പ്