ധർമടം:ഗവ. ബ്രണ്ണൻ കോളേജിൽ ഫ്രഷേഴ്സ് ഡേ ആഘോഷം നടക്കുന്നതിനിടെ വിദ്യാർഥികളുടെ
അപകടകരമായ യാത്ര.
വാഹനത്തിൽ അപകടകരമായ വിധത്തിൽ യാത്ര
ചെയ്ത അഞ്ചു വിദ്യാർഥികൾക്കെതിരെ ധർമടം പൊലീസ് കേസെടുത്തു. ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ വെള്ളിയാഴ്ച നടന്ന ഫ്രഷേഴ്സ് ഡേ ആഘോഷത്തിന് ഇടയിലാണ് സംഭവം. പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്.
വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞില്ലേന്നും,കേസ് അന്വേഷിക്കുകയാണെന്നും ധർമ്മടം പോലീസ് അറിയിച്ചു.രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികൾ ആണ് പ്രതികൾ എന്നാണ് സൂചന.