മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആയിത്തറ മമ്പറത്തെ ശ്രീധരൻ നനാറിക്കലിന് കർഷക അവാർഡ്


 കൂത്തുപറമ്പ് :കൂത്തുപറമ്പ് ഇന്റർനാഷണൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ മികച്ച കൃഷിക്കാരനുള്ള  കാർഷിക അവാർഡിന്  മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി  ആയിത്തറ മമ്പറത്തെ  ശ്രീധരൻ നനാറിക്കല്‍  അർഹനായി.

 ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കൈതേരിയിലെ അദ്ദേഹത്തിന്റെ കൃഷി സ്ഥലത്ത്   ചേർന്ന  ചടങ്ങിൽ  ക്ലബ് പ്രസിഡന്റ് വി. എൻ. കുമുദൻ പൊന്നാടയും അവാർഡും നൽകി ആദരിച്ചു.അവാർഡ് ജേതാവിന്റെ  കുടുംബാംഗങ്ങളും, വൈസ് മെൻസ് ക്ലബ് അംഗങ്ങളും  ചടങ്ങിൽ സംബന്ധിച്ചു.

വൈസ്മൻ ഏരിയ സർവീസ് ഡയറക്ടറും, കണ്ണൂർ കേന്ദ്രീയ  കരിമ്പ് ഗവേഷനകേന്ദ്രം റിട്ടയർഡ്  ടെക്‌നിക്കൽ ഓഫീസറുമായ സി. വിശ്വനാഥൻ ഉത്ഘാടനം നിർവഹിച്ചു.
പ്രസിഡണ്ട് വി. എൻ. കുമുദൻ അധ്യക്ഷത വഹിച്ചു.
 
ഏറിയ സർവീസ് ഡയറക്ടർമാരായ സി എം പ്രേമൻ, ഉഷ വിശ്വം, വനിതാവിഭാഗം , പ്രസിഡണ്ട് രശ്മി വേണു ഗോപാൽ, ട്രഷറർ സിന്ധു കുമുദൻ, ബാല വിഭാഗം പ്രസിഡന്റ് അഭിനവ് സുരേഷ്, മുകുന്ദൻ, ശ്രീലേഖ സതീശൻ, തിലകൻ എന്നിവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ