മാങ്ങാട്ടിടത്തെ പ്രളയ ബാധിതർക്ക് ബ്രെക്സ സഹായം എത്തിച്ചു


മാങ്ങാട്ടിടം പഞ്ചായത്തിൽപ്പെട്ട മെരുവമ്പായി പരമ്പ്രാൽ പരപ്പിൽ, ആയിത്തര മമ്പറം തണ്ടയാൽകണ്ടി പ്രദേശങ്ങളിൽ പ്രളയ ദുരിതം അനുഭവിക്കുന്ന 21 കുടുംബങ്ങൾക്ക് കിടക്ക, തലയിണ, ഷീറ്റ്, കുഷ്യൻ എന്നിവ അടങ്ങിയ സെറ്റ് വിതരണം ചെയ്തു.
    ബ്രെക്സയുടെ സൗജന്യ ആർമി റിക്രൂട്ടുമെൻ്റ് പരിശീലത്തിലൂടെ പട്ടാളത്തിലെത്തി സേവനമനുഷ്ടിക്കുന്ന നൂറിലധികം സൈനികരും, ബ്രണ്ണൻ കോളേജിലെ മുൻ എൻസിസി കാഡറ്റുകളും ഓഫീസർമാരും പരിശീലകരും ഒത്തു ചേർന്ന് സംഭരിച്ച തുക കൊണ്ടാണ് ഒന്നാം ഘട്ടമെന്ന നിലയിൽ ബെഡ് സെറ്റുകൾ നൽകിയത്.
     ബ്രെക്സ പ്രസിഡണ്ട് കേണൽ ബി കെ നായർ, സെക്രട്ടറി മേജർ പി ഗോവിന്ദൻ, വൈസ് പ്രസിഡണ്ട് സി രാധാകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി പി വി സുനിൽ കുമാർ, സുബേദാർ എ കെ ശ്രീനിവാസൻ, പി മനേഷ്, സി മാധവൻ, പി വി സുബേഷ്, സിത്താര, കെ സി ശേഖരൻ, പ്രൊഫ. കെ കുമാരൻ, ടി എം ദിലീപ് കുമാർ, മുരിക്കോളി രവീന്ദ്രൻ, ബി സിറാജുദ്ദീൻ, പി കെ ജയശങ്കർ, രാജൻ  വേങ്ങാട് എന്നിവരടങ്ങിയ സംഘം മുഴുവൻ വീടുകളും  സന്ദർശിച്ചാണ് ബെഡ് സെറ്റുകൾ കൈമാറിയത്.
   തദവസരത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷീല, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ ഷിവ്യ, കെ ശശി, നന്ദനൻ, റിജു എന്നിവരും കൂടെ ഉണ്ടായിരുന്നു.
    രണ്ടാം  ഘട്ടമെന്ന നിലയിൽ വീടുകൾ തകർന്ന ദുരിത ബാധിതർക്ക് ഇനിയും സഹായങ്ങളെത്തിക്കാൻ ബ്രെക്സ തയ്യാറെടുത്തിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ