Zygo-Ad

നാടോടികള്‍ക്ക് കൊടുത്ത പഴയ സാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് നാലു ലക്ഷം രൂപയോളം വരുന്ന സ്വർണാഭരണങ്ങൾ!

 


എടക്കര: നാടോടികള്‍ക്ക് കൊടുത്ത പഴയ സാരിക്കുള്ളില്‍ സൂക്ഷിച്ചിരുന്നത് നാലുലക്ഷം രൂപയുടെ സ്വര്‍ണം. അബദ്ധം തിരിച്ചറിഞ്ഞതോടെ നെട്ടോട്ടമോടി വീട്ടമ്മയും ഭര്‍ത്താവും. മലപ്പുറം എടക്കരയിലാണ് സംഭവം. കുറമ്പലങ്ങോട് സ്വദേശി വനജയാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന സാരി വീട്ടിലെത്തിയ നാടോടികള്‍ക്ക് എടുത്തുനല്‍കിയത്. വനജയുടെ അമ്മ മരിച്ച ശേഷം ഇവരുടെ ആഭരണങ്ങളായിരുന്നു പഴയ സാരിക്കുള്ളിലാക്കി അലമാരയില്‍ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞമാസം പത്തിനാണ് വനജയുടെ വീട്ടില്‍ കര്‍ണാടക സ്വദേശികളായ സ്ത്രീകളെത്തി പഴയ വസ്ത്രങ്ങള്‍ ആവശ്യപ്പെട്ടത്. ഇതോടെ വനജ പഴയ വസ്ത്രങ്ങള്‍ എടുത്തുനല്‍കുകയും ചെയ്തു.

ഇവര്‍ പോയി ദിവസങ്ങള്‍ക്കു ശേഷമാണ് ആഭരണമടങ്ങിയ സാരിയും കൊടുത്തുവെന്ന യാഥാര്‍ഥ്യം വനജ തിരിച്ചറിയുന്നത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് സേതു എടക്കര സബ് ഇന്‍സ്‌പെക്ടര്‍ എം അസൈനാരെ അറിയിക്കുകയായിരുന്നു.

അസൈനാരുടെ നിര്‍ദേശപ്രകാരം നാടോടികള്‍ തങ്ങിയിരുന്ന എടക്കര കാട്ടിപ്പടിയിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയ സേതുവും വനജയും വിവരം ഇവരെ അറിയിച്ചു. അപ്പോള്‍ മാത്രമാണ് നാടോടികളും സ്വര്‍ണത്തെക്കുറിച്ച് അറിയുന്നത്.


തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിപ്പോള്‍ അടുക്കി വച്ചിരിക്കുന്ന വസ്ത്രശേഖരം കണ്ടു. ഇതില്‍ നിന്ന് വനജ നല്‍കിയ സാരി കിട്ടുകയും ഇതിനുള്ളില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. നാടോടികള്‍ക്ക് പാരിതോഷികവും കൊടുത്ത് സേതുവും വനജയും സ്വര്‍ണവുമായി വീട്ടിലേക്ക് മടങ്ങി.

വളരെ പുതിയ വളരെ പഴയ