മാഹി :കക്കാടംപൊയിലിൻ്റെ സൗന്ദര്യാശംങ്ങൾ പകർത്തിയ ബർസാത്ത് മഴ ക്യാമ്പിലെ ചിത്ര ചാരുത വയനാടിലായി നൽകുന്നു. വടകര കചിക ആർട്ട് ഗാലറിയിൽ പ്രദർശനം നടത്തിവരുന്ന ചിത്രങ്ങൾ.
വയനാടിനോപ്പം നിൽക്കാനുള്ള കലാകാരന്മാരു തീരുമാനത്തിൻ്റെ ഭാഗമായിട്ടാണ് ചിത്രങ്ങൾ വില്പന ചെയ്ത് കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തിരൂമാനിച്ചത്.
കേരളത്തിലെ പ്രസിദ്ധരായ ചിത്രകാരൻമാരായ ഡോ.ജായഫർ കനറാത്ത്, ശ്രീകുമാർ മാവൂർ ,പവിത്രൻ ഒതയോത്ത്, രാജേഷ് എടച്ചേരി, ജഗദീഷ് പാലയാട്ട്, രമേഷ് രഞ്ജനം, ശ്രീജിത്ത് വിലാതപുരം, രജിത് കെ ടി, സജേഷ് ടി.വി പ്രമോദ് മാണിക്കോത്ത് ടി.എം സജീവൻ മാഹി. ബിജോയ് കരേതയിൽ കലേഷ് കെ ദാസ് ഷാരിക് മുഹമ്മദ് തുടങ്ങിയവരുടെ ചിത്രങ്ങൾ ആണ് വടകര കചിക ആർട്ട് ഗാലറിയിൽ പ്രദർശനത്തിനായി ഉള്ളത്.
കേരളത്തിലെ പ്രസിദ്ധ വന്യ ജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനും മായ അസീസ് മാഹിയാണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് ജേതാവും ചിത്രകാരനും മായ പൗർണ്ണമി ശങ്കറിനെ ആദരിച്ചു അഡ്വ.കെ ടി ജയകുമാർ തയ്യൂളളതിൽ രാജൻ ശ്രീകുമാർ മാവൂർ രമേഷ് രഞ്ജനം പവിത്രൻ ഒതയോത്ത് രാം ലാൽ ഷമ്മി ഷെജു മാവൂർ ജഗദീഷ് പാലായാട്ട് എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 18 വരെയാണ് പ്രദർശനം