പുതുച്ചേരി: കോടികൾ ചില വഴിച്ച് നിർമ്മാണം തുടങ്ങി , പാതിവഴിയിൽ നിലച്ച് പോയ മാഹിയിലെ വൻകിട പദ്ധതികളായ ഫിഷ് ലാന്റിങ്ങ് ഹാർബർ, പുഴയോര നടപ്പാത, ഇൻഡോർ സ്റ്റേഡിയം, ട്രോമ കെയർ യൂണിറ്റ് എന്നിവയുടെ നിർമ്മാണം പൂർത്തികരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി ഭാരവാഹികൾ പുതുച്ചേരി ലഫ് : ഗവർണ്ണർ കെ. കൈലാസനാഥനു മായുള്ളകൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
നഗരസഭാ കാര്യാലയം, വൈദ്യുതി വകുപ്പ്, ആരോ ഗ്യ മേഖല, വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലെ നിയമനം,പ്രവാസി ക്ഷേമ പദ്ധതികൾ, ലക്ഷ ദ്വീപു മായിബന്ധപ്പെടുത്തിയുള്ള ടൂറിസം വികസനം, വ്യാപാര മേഖലയുടെ തളർച്ച തുടങ്ങി വിവിധ പ്രശ്നങ്ങൾ ഇരുപത് മിനുട്ട് നീണ്ട ചർച്ചയിൽ ഉയർന്നുവന്നു. പ്രശ്നങ്ങൾ പഠിച്ച് നടപടി സ്വീകരിക്കുമെന്നും സപ്തംമ്പറിൽ മയ്യഴി സന്ദർശിക്കുമെന്നും ലഫ്: ഗവർണ്ണർ അറിയിച്ചു. ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു , ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, ട്രഷറർ ടി എ. ലതീപ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
#tag:
മാഹി