Zygo-Ad

കേരളത്തിലെ മുഴുവൻ സ്വകാര്യ ബസുകളും അടുത്ത ശനിയാഴ്ച വയനാടിനായി ഓടും; പ്രൈവറ്റ് ബസ് ഓപേറേറ്റേഴ്സ് ഫെഡറേഷൻ.


കേരളം :കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വയനാട് ജില്ലയിൽ പ്രകൃതി ക്ഷോഭത്തെ തുടർന്നുണ്ടായ ദാരുണ സംഭവത്തിൽ അവശതയും കഷ്‌ടപ്പാടും അനുഭവിക്കുന്ന വർക്ക് കൈത്താങ്ങായി കേരളത്തിലെ എല്ലാ ജില്ലകളിലെയും മെമ്പർമാരുടെ ബസ്സുകൾ ഒരു ദിവസം കാരുണ്യ യാത്ര നടത്തണമെന്ന തീരുമാനത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലാ ഭരണസമിതി 17.08.2024 ശനിയാഴ്‌ച മുഴുവൻ ബസ്സുകളും കാരുണ്യയാത്ര നടത്തുവാൻ തീരുമാനിച്ചി രിക്കുന്നു. കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ്റെ ജനറൽ ബോഡിയോഗം 14.08.2024ന് ബുധനാഴ്‌ച ഉച്ചക്ക് 2.30ന് അസോസിയേഷൻ ഓഫീസിൽ വെച്ച് ചേരുവാൻ തീരുമാനിച്ചിരിക്കുന്നു. 

വളരെ പുതിയ വളരെ പഴയ