മട്ടന്നൂര്‍: എട്ടാമത് ജില്ല ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ് ആഗസ്ത് 22ന് മട്ടന്നൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. താല്‍പര്യമുള്ളവര്‍ ആഗസ്ത് 17ന് മുമ്പായി www.Throwballkerala.com എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തണം.
2006 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഓപ്പണ്‍ സെലക്ഷന്‍ ഉണ്ടാവില്ല. പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ല ടീമിനെ ഈ ചാമ്പ്യന്‍ഷിപ്പില്‍ തെരെഞ്ഞെടുക്കും. ഫോണ്‍: 9072 748 130.
