പാനൂർ: മുപ്പത്തിയൊന്നാമത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് പാനൂരിൽ സമാപിച്ചു. അടിസ്ഥാന വർഗങ്ങളുടെ സാഹിത്യം അഭിസംബോധന ചെയ്യണം എന്ന പ്രമേയത്തിൽ നടന്ന സാഹിത്യോത്സവ്, വൈവിധ്യമായ സെഷനുകൾ, മത്സരങ്ങൾ, ചർച്ചകൾ കൊണ്ട് സമ്പന്നമായിരുന്നു.പന്ത്രണ്ട് ഡിവിഷനുകൾ മാറ്റുരച്ച സാഹിത്യോത്സവിൽ 790 പോയിൻ്റ് നേടി ഇരിട്ടി ഡിവിഷൻ ഒന്നാം സ്ഥാനവും, 760 പോയിന്റ് നേടി തളിപ്പറമ്പ് ഡിവിഷൻ രണ്ടാം സ്ഥാനവും, 663 പോയിൻ്റ് നേടി പെരിങ്ങത്തൂർ ഡിവിഷൻ മൂന്നാം സ്ഥാനവും നേടി.ഇരിട്ടി ഡിവിഷനിലെ പി.പി മുഹമ്മദ്, കലാപ്രതിഭയായപ്പോൾ, തളിപ്പറമ്പ ഡിവിഷനിലെ അഹമ്മദ് റഷീഖ് സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
വൈകുന്നേരം നാല് മണിക്ക് ആരംഭിച്ച സമാപന സംഗമം കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ കെ പി അബൂബക്കർ മുസ്ല്യാർ പട്ടുവം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് മുനവിർ അമാനി അധ്യക്ഷനായി.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കെ അബ്ദുറഷീദ് നരിക്കോട് അനുമോദന പ്രഭാഷണം നടത്തി. എസ് എസ് എഫ് കേരള പ്രസിഡന്റ് ഫിർദൗസ് സുറൈജി സഖാഫി മുഖ്യ പ്രഭാഷണം നടത്തി.
എ വി അബ്‌ദുറഹ്മാൻ ബാഖവി പരിയാരം, അബ്ദുൽ ഹകീം സഅദി, അഷ്റഫ് സഖാഫി കടവത്തൂർ, പികെ അലികുഞ്ഞി ദാരിമി, മുസ്തഫ ദാരിമി കടാങ്കോട്, ഹാമിദ് മാസ്റ്റർ ചൊവ്വ, അബ്‌ദുൽ റഷീദ് സഖാഫി മെരുവമ്പായി,ശാഫി ലത്വീഫി, അബ്ദുറഹ്മാൻ കല്ലായി, ബി എ അലി മൊഗ്രാൽ, മുഹമ്മദ് മിസ്ബാഹി ചൊക്ലി, ടി പി അബൂബക്കർ ഹാജി, അലി സഖാഫി കീഴ്മാടം, പാക്കഞ്ഞി അഹമ്മദ് ഹാജി, മുനവ്വിർ അമാനി, സൈഫുദ്ധീൻ ടി പി, നവാസ് എൻ കെ എന്നിവർ പങ്കെടുത്തു.
