കണ്ണൂർ :- സംസ്ഥാന സർക്കാരിൻ്റെ ഒരു മാസത്തെ ക്ഷേമ പെൻഷൻ (1600 രൂപ) വിതരണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിനൊപ്പം നേരിട്ട് വീട്ടിലെത്തിച്ചും നൽകുന്നുണ്ട്. അരക്കോടിയോളം പേരുടെ പെൻഷൻ വിതരണം പൂർത്തിയാകാൻ ഒരാഴ്ച്ചയിലേറെ സമയം വേണ്ടിവരും. ഇപ്പോഴും 5 മാസത്തെ ക്ഷേമപെൻഷൻ കുടിശികയിലാണ്.