Zygo-Ad

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചത് സഹതടവുകാരന്റെ അടിയേറ്റ്; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) കൊല്ലപ്പെട്ടത് സഹതടവുകാരൻ്റെ അടിയേറ്റാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുടെ തെളിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് ദാരുണമായ സംഭവം ഉണ്ടായത്.വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ