രാജീവ് ഗാന്ധിയുടെ 80-ാമത് ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു.


മാഹി:മുൻ പ്രധാനമന്ത്രി  രാജീവ് ഗാന്ധിയുടെ 80-ാമത് ജന്മദിനം മാഹി ചൂടിക്കോട്ട രാജീവ് ഭവന്റെ നേതൃത്വത്തിൽ  സദ്ഭാവന ദിനമായി ആചരിച്ചു.പ്രഭാതഭേരിയും തുടർന്ന് രാജീവ് ഗാന്ധിയുടെ ചായാചിത്രത്തിൽ പുഷ്പാർച്ഛനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം മുൻ നഗരസഭാ വൈസ് ചെയർമാൻ പി പി വിനോദൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ്‌ കെ. എം രവീന്ദ്രൻ,ബ്ലോക്ക് കോൺഗ്രസ്‌  സെക്രട്ടറിമാരായ അജയൻ പൂഴിയിൽ,ജിജേഷ് ചാമേരി,മേഖലാ യൂത്ത് കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ സർഫാസ്, സെക്രട്ടറി ഒ. പി ശ്രീകാന്ത്, യൂത്ത് കോൺഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി എം. കെ ശ്രീജേഷ് എന്നിവർ സംസാരിച്ചു.എ. പി ബാബു, കെ. എം പവിത്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ