കണ്ണൂർ :സാമൂഹ്യസുരക്ഷ പെൻഷൻ മസ്റ്ററിംഗ് തിയ്യതിനീട്ടി ഉത്തരവിറക്കി സർക്കാർ. 2023 ഡിസംബർ 31 വരെ ഉള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വാർഷിക മസ്റ്ററിങ് ചെയ്യുന്നതിനായിഉള്ള സമയപരിധിയാണ് 2024 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചത്.
ഈ സമയത്തിനുള്ളിൽ എല്ലാ പെൻഷൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾ വഴി പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കേണ്ടതാണ്. ഈ സമയപരിധി ഇനി ദീർഘിപ്പിച്ച് നൽകുന്നതല്ല എന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. 2024 ജൂൺ 25ന് തുടങ്ങിയ പെൻഷൻ മസ്റ്ററിംഗ് ഇതിനോടകം 85 ശതമാനത്തോളം പൂർത്തീകരിച്ചു.