കണ്ണൂർ:കണ്ണൂർ ഗവ.വനിത ഐ ടി ഐയിൽ, കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള എൻ സി വി ടി യുടെ അഫിലിയേഷൻ ലഭിച്ച ട്രേഡുകളിൽ 2024 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിഷൻ ലിസ്റ്റ് https:// det.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഒ സി / ഈഴവ/ ഒ ബി എച്ച്/ മുസ്ലിം കാറ്റഗറിയിൽ ഇൻഡക്സ് മാർക്ക് 205 വരെയും, എസ് സി കാറ്റഗറിയിൽ ഇൻഡക്സ് മാർക്ക് 195 വരെയും, എസ് ടി കാറ്റഗറിയിൽ ഇൻഡക്സ് മാർക്ക് 205 വരെയും, ഇ ഡബ്ലൂ എസ് / എൽ സി കാറ്റഗറിയിൽ ഇൻഡക്സ് മാർക്ക് 160 വരെയും ഉള്ള അപേക്ഷകർക്ക് ആഗസ്റ്റ് 5 ന് രാവിലെ 9.30 ന് ഗവ വനിതാ ഐ ടി ഐ യിൽ ഇൻറർവ്യൂ നടക്കും.ഫോണ്‍ 0497 2835987
