ബാലഗോകുലം കൂത്തുപറമ്പ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26 നു എട്ടു സ്ഥലങ്ങളിൽ ശോഭായാത്രകൾ നടക്കുമെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.



കൂത്തുപറമ്പ് :ജന്മാഷ്ടമിയോടനുബന്ധിച്ച് ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക് സമിതിയുടെ  ആഭിമുഖ്യത്തിൽ  ആഗസ്റ്റ് 26  നു എട്ടു സ്ഥലങ്ങളിൽ   ശോഭായാത്രകൾ നടക്കുമെന്ന് ഭാരവാഹികൾ കൂത്തുപറമ്പിൽ വാർത്താസമ്മേളനത്തിൽ  അറിയിച്ചു. പുണ്യമീ മണ്ണ്  പവിത്രമീ ജന്മം എന്നതാണ് ഈ വർഷത്തെ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി സന്ദേശം. ബാലഗോകുലം  കൂത്തുപറമ്പ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ തൊക്കിലങ്ങാടി ശ്രീനാരായണമഠ പരിസരത്ത് നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി പാറാൽ പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് സമാപിക്കുന്നു.കോട്ടയം മണ്ഡലത്തിൽ നേതൃത്വത്തിൽ ആറാം മൈൽ നിന്ന്  ആരംഭിച്ച് മെയിൻ റോഡ് വഴി പൂക്കോട് സമാപിക്കുന്നു.മമ്പറം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഓടക്കാടിൽ നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി മമ്പറം ടൗണിൽ സമാപിക്കുന്നു.കരേറ്റ മണ്ഡലത്തിൽ മേലെ കരേറ്റയിൽ നിന്ന്  ആരംഭിച്ച് മെയിൻ റോഡ് വഴി അളകാപുരി ശ്രീരാമക്ഷേത്ര റോഡിൽ സമാപിക്കുന്നു.ചിറ്റാരിപ്പറമ്പ് മണ്ഡലത്തിൽ  ചുണ്ടയിൽ നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി ചിറ്റാരിപ്പറമ്പ് ടൗണിൽ സമാപിക്കുന്നു.

കോളയാട് മണ്ഡലത്തിൽ ചങ്ങലഗേറ്റ് ശ്രീ നാരായണ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി കോളയാട് ടൗണിൽ സമാപിക്കുന്നു.

മാനന്തേരി മണ്ഡലത്തിൽ  മാനന്തേരി ശ്രീ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി വണ്ണാത്തിമൂലയിൽ സമാപിക്കുന്നു.

ചെറുവാഞ്ചേരി മണ്ഡലത്തിൽ കല്ലുവളപ്പിൽ നിന്ന് ആരംഭിച്ച് മെയിൻ റോഡ് വഴി ചെറുവാഞ്ചേരി ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്ര പരിസരത്ത് സമാപിക്കുന്നു.

തായമ്പക, കൃഷ്ണ വേഷമണിഞ്ഞ ബാലിക ബാലന്മാർ, നിശ്ചലദൃശ്യങ്ങൾ,  ഗോപിക നൃത്തം എന്നിവ ശോഭായാത്രകളിൽ അണിനിരക്കും.

 എല്ലാ ശോഭാ യാത്രകളിൽ നിന്നും സ്വരൂപിക്കുന്ന  സേവാ നിധി  വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി  സേവാഭാരതി ഏൽപ്പിക്കും. സെപ്റ്റംബർ 22ന്  കൂത്തുപറമ്പിൽ ജന്മാഷ്ടമി കലോത്സവം സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. ബാലഗോകുലം കൂത്തുപറമ്പ് താലൂക്ക്  ആഘോഷ പ്രമുഖ് സനീഷ് ഓലായിക്കര, ബാലഗോകുലം കൂത്തുപറമ്പ് കാര്യദർശി എം. തീർത്ഥ, എ. പി പുരുഷോത്തമൻ, പി. ബിനോയ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ