പാനൂർ :സൗഹൃദങ്ങളുടെ തോഴനാണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞ കെ.കെ.ചാത്തുക്കുട്ടിയെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്.ബിഡിജെഎസ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ കെ ചാത്തുക്കുട്ടിയുടെ നാൽപ്പത്തി ഒന്നാം ചരമ ദിനത്തിൽ ശ്രദ്ധാഞ്ജലി സർവകക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്ഥാനത്തിനും നാടിനും കെ കെ ചാത്തു കുട്ടി നൽകിയ സംഭാവനകൾ ഏറെ വലുതാണ്. അദ്ദേഹത്തിൻ്റെ മകൻ മാത്രമാണ് കുടുംബത്തിൽ ഇനിയുള്ളത്. അവനെ ഒറ്റപ്പെടുത്താതെ പാർട്ടി ചേർത്ത്നിർത്തുമെന്നും അനുസ്മരണ സന്ദേശം നൽകിക്കൊണ്ട് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രഖ്യാപിച്ചു.
ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ. മനീഷ് അധ്യക്ഷത വഹിച്ചു.ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ പൈലിവാ ത്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.പാനൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി. ടി രാജൻ മാസ്‌റ്റർ, സിപിഐഎം പാനൂർ ലോക്കൽ കമ്മിറ്റി അംഗം പി. പ്രമോദ്,മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിഷാഹുൽ ഹമീദ്,മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട്. ഒ. കെ വാസു മാസ്‌റ്റർ,കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്തോഷ് കാളിയത്ത്,പാനൂർ ഗുരുസനിധി സെക്രട്ടറി എൻ. കെ നാണു മാസ്‌റ്റർ,ബിജെപി പാനൂർ മണ്ഡലം പ്രസിഡണ്ട് . അഡ്വ: ഷിജിലാൽ,എസ്എൻഡിപി പാനൂർ യൂണിയൻ പ്രസിഡണ്ട് ശശീന്ദ്രൻ പാട്യം,ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻകണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് എ . കെ. സതീഷ് ചന്ദ്രൻ,ദേശീയ ഹിന്ദു സംസ്ഥാന വൈസ് പ്രസിഡണ്ട്പ്രഭാകരൻ മാങ്ങാട്,തീയ്യമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാജീവൻ ധർമ്മടം,ബിഡിവൈഎസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട്.ജിൻസ് ഉളിക്കൽ,ശ്രീനാരായണ കൂട്ടായ്മ ട്രഷറർ ടി. കെ നാണു ടി. എച്ച് നാണു മാസ്‌റ്റർ ,എം.കെ രാജീവൻ ,ശ്രീനിവാസൻ പനക്കൽ ,ഗോവിന്ദൻ എടച്ചോളി നാരായണൻ കടവത്തൂർ, കെ വി വിഗേവ് എന്നിവർ പ്രസംഗിച്ചു.കാലത്ത് കെ കെ ചാത്തുക്കുട്ടിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു.