ജാഗ്രത നിർദ്ദേശം; ഓഗസ്റ്റ് 25-ന് ഞായറാഴ്ച കാട്ടുപന്നികളെ വെടിവെക്കും.


ചട്ടുകപ്പാറ: കാട്ടുപന്നികളുടെ ആക്രമണം കാരണം വ്യാപക കൃഷി നാശം സംഭവിക്കുന്ന സാഹചര്യത്തിൽ കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ ഓഗസ്റ്റ് 25-ന് ഞായർ രാവിലെ മുതൽ പന്നികളെ വെടിവെക്കും.

രാവിലെ 8ന് കോമക്കരി പന്നിയോട്ടു മൂല, 11ന് കാഞ്ഞിരോട്ടു മൂല, ഉച്ചക്ക് രണ്ടിന് കട്ടോളി എന്നീ പ്രദേശങ്ങളിൽ തളിപ്പറമ്പ് ഫോറസ്റ്റ് എംപാനൽ വിഭാഗം ഷൂട്ടർമാരും നായ്ക്കളും അടങ്ങിയ സംഘം പന്നികളെ വെടിവെക്കാൻ എത്തുന്നതാണ്.വെടിയേൽക്കുന്ന പന്നികൾ സമീപമുള്ള ജനവാസ മേഖലയിൽ ഓടിയെത്താൻ സാധ്യത ഉള്ളതിനാൽ അന്നേദിവസം രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ കുട്ടികളും പ്രായമുള്ളവരും വീടിന് പുറത്ത് ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണം.

വളരെ പുതിയ വളരെ പഴയ