ചെ​ള്ളു​പ​നി ബാ​ധി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു; പ​നി​ക്ക് കാ​ര​ണം ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ബാ​ക്ടീ​രി​യ; രോ​ഗം മ​നു​ഷ്യ​രി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല.


കണ്ണൂർ: കണ്ണൂരിൽ ചെ​ള്ളു​പ​നി ബാ​ധി​ച്ച് ചികിത്സയി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​ര​ളി​മ​ല കോ​ള​നി​യി​ലെ കാ​യ​ലോ​ട​ന്‍ കു​മാ​ര​നാ​ണ് (50) മരി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് പ​നി ബാ​ധി​ച്ച് രോ​ഗം ഭേദപ്പെ​ട്ട കു​മാ​ര​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് വീ​ണ്ടും പ​നി വന്നത്. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ചെ​ള്ളു​പനിയാണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ണ്ണൂ​ര്‍ ഗ​വ.​മെഡിക്കല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് വെന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന കു​മാ​ര​ന്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സ്‌​ക്രൈ​ബ് ടൈഫ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ള്ളു​പ​നി​ക്ക് കാ​ര​ണം ചെ​ള്ളു​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ബാക്ടീ​രി​യ​യാ​ണ്.​

എ​ലി​ക​ളി​ലും മ​റ്റ് ചി​ല ഉ​ര​ഗ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ചെ​ള്ളു​ക​ള്‍ മ​നു​ഷ്യ​രെ ക​ടി​ച്ചാ​ല്‍ മാ​ത്ര​മേ രോഗം പി​ടി​പെ​ടു​ക​യു​ള്ളൂ. രോ​ഗം മ​നു​ഷ്യ​രി​ല്‍ നിന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​കെ.​സു​ദീ​പ് പറഞ്ഞു.ചെള്ളു​ക​ടി​യേ​റ്റ ഭാ​ഗ​ത്ത് ക​റു​പ്പ്‌​നി​റം പ്രത്യക്ഷ​പ്പെ​ടും. 14 ദി​വ​സ​ത്തി​ന​കം പ​നി, തലവേദന, പേ​ശി​വേ​ദ​ന, ചു​മ, വി​റ​യ​ല്‍ ദ​ഹനമില്ലാ​യ്മ എ​ന്നി​വ​യും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഭാ​ര്യ.​എ​ന്‍.​കെ. ഗീ​ത. മ​ക്ക​ള്‍: അ​തു​ല്‍​കു​മാ​ര്‍, ആദര്‍ശ്,അ​ഞ്ജി​മ.  സ​ഹോ​ദ​ര​ങ്ങ​ള്‍: ത​ങ്ക, ഗി​രീ​ഷ്, വി​നീ​ഷ്.

വളരെ പുതിയ വളരെ പഴയ