Zygo-Ad

ഹാൻവീവ് ഓണം മേള ആഗസ്ത് 23 മുതൽ 50 കേന്ദ്രങ്ങളിൽ


 കണ്ണൂർ : സംസ്ഥാന കൈത്തറി വികസന കോർപറേഷൻ (ഹാൻവീവ്) സംസ്ഥാനത്ത് അമ്പത് കേന്ദ്രങ്ങളിൽ ആഗസ്ത് 23 മുതൽ ഓണം വിപണന മേള സംഘടിപ്പിക്കുമെന്ന് ചെയർമാൻ ടി കെ ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹാൻവീവിന്റെ 40 ഷോറൂമുകളിലും പത്ത് പ്രദർശനങ്ങളിലുമായാണ് മേള സംഘടിപ്പിക്കുന്നത്. സെപ്ത‌ംബർ 14 വരെ നടക്കുന്ന മേളയിൽ 20 ശതമാനം സർക്കാർ റിബേറ്റിനൊപ്പം തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് പത്ത് മുതൽ 70 ശതമാനം വരെ പ്രത്യേക കിഴിവുമുണ്ടാകും. കൈത്തറി ഉൽപ്പന്നങ്ങൾക്കുപുറമേ, കേരള ദിനേശുമായി സഹകരിച്ച് റെഡിമെയ്‌ഡ് ഷർട്ടുകളും മേളയിലെത്തിക്കും. 

അഞ്ച് കോടിയുടെ വിൽപ്പനയാണ് ഓണം സീസണിൽ ലക്ഷ്യമിടുന്നത്. വിതരണം ചെയ്‌ത ഉൽപ്പന്നങ്ങളുടെ തുക സമയബന്ധിതമായി ലഭിക്കാത്തതും വ്യാജ കൈത്തറിയുംവലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കൈത്തറി ഉൽപ്പന്നങ്ങളുടെ ജിഎസ്‌ടി ഒഴിവാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെ ടണം. സാമ്പത്തികപ്രതിസന്ധി കാരണം നെയ്ത്തുകാർക്കും ജീവനക്കാർക്കും ശമ്പളവും ആനുകൂല്യവും കൃത്യസമയത്ത് നൽകാനാകുന്നില്ല. ഹാൻവീവിന് കേരള ബാങ്കിൽനിന്ന് എട്ടു കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ അനുവ ദിച്ചിട്ടുണ്ട്. നാല് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ ഹാൻവീവ് വയനാ ട്ടിലേക്ക് നൽകി.
ജീവനക്കാർ രണ്ടു ദിവസത്തെ വേതനം സഹായമായി നൽകും. വാർത്താസമ്മേളനത്തിൽ ഹാൻവീവ് എംഡി അരുണാചലം സുകുമാർ, കമ്പനി സെക്രട്ടറി അരുൺ അഗസ്‌റ്റിൻ, ചീഫ് ഫി നാഷ്യൽ ഓഫീസർ സുനിൽ മാത്യു, മാർക്കറ്റിങ് മാനേജർ ഒ കെ സുദീപ് എന്നിവരും പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ